Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Intensive Voter

Wayanad

തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണം: 13,205 പേ​രു​ടെ ഹി​യ​റിം​ഗ് പൂ​ർ​ത്തി​യാ​യി

ക​ൽ​പ്പ​റ്റ: തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ 13,205 പേ​രു​ടെ ഹി​യ​റിം​ഗ് പൂ​ർ​ത്തി​യാ​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ അ​റി​യി​ച്ചു.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ. എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ആ​കെ 43,230 ഹി​യ​റിം​ഗ് നോ​ട്ടീ​സു​ക​ളാ​ണ് ത​യാ​റാ​ക്കി​യ​ത്. ഇ​തി​ൽ 17,670 നോ​ട്ടീ​സു​ക​ൾ വി​ത​ര​ണം ചെ​യ്ത​താ​യും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. 19,797 പേ​ർ​ക്ക് കൂ​ടി ഹി​യ​റിം​ഗ് നോ​ട്ടീ​സു​ക​ൾ ത​യാ​റാ​ക്കും. ഉ​ന്ന​തി​ക​ളി​ൽ ഹി​യ​റിം​ഗ് ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ റോ​ൾ ഒ​ബ്സെ​ർ​വ​ർ എം.​ജി. രാ​ജ​മാ​ണി​ക്യം നി​ർ​ദേ​ശം ന​ൽ​കി.

ജി​ല്ല​യി​ലെ ആ​കെ വോ​ട്ട​ർ​മാ​രി​ൽ 3,26,935 പേ​ർ 2002ലെ ​വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ള്ള​വ​രാ​ണെ​ന്ന് എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ളി​ലൂ​ടെ സ്ഥി​രീ​ക​രി​ച്ചു. 2,58,775 പേ​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ 2002ലെ ​വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രാ​ണ്. 18,777 വോ​ട്ട​ർ​മാ​ർ​ക്കാ​ണ് 2002ലെ ​വോ​ട്ട​ർ പ​ട്ടി​ക​യി​ൽ സ്വ​ന്തം പേ​രോ അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ പേ​രോ ഇ​ല്ലാ​ത്ത​ത്. ജി​ല്ല​യി​ൽ ആ​കെ 53,779 പേ​രാ​ണ് എ​എ​സ്ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട് ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്നും പു​റ​ത്താ​യ​ത്.

പു​തി​യ​താ​യി വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 22,720 പേ​രാ​ണ് പു​തു​താ​യി പേ​ര് ചേ​ർ​ക്കാ​നു​ള്ള ഫോം 6 ​ഇ​തു​വ​രെ സ​മ​ർ​പ്പി​ച്ച​ത്. തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ൽ ജി​ല്ല​യി​ലെ 37,223 പേ​രു​ടെ ഫോ​മു​ക​ൾ തി​രി​കെ ശേ​ഖ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു.

ഇ​വ​രി​ൽ 13,704 പേ​ർ മ​ര​ണ​പ്പെ​ട്ട​വ​രും 14,372 പേ​ർ ജി​ല്ല​യ്ക്ക് പു​റ​ത്തേ​ക്ക് സ്ഥി​ര​മാ​യി താ​മ​സം മാ​റി​യ​വ​രു​മാ​ണ്. 2621 പേ​ർ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഒ​ന്നി​ല​ധി​കം ത​വ​ണ പേ​രു​ള്ള​വ​രാ​ണ്. 6008 പേ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഫോം ​വാ​ങ്ങാ​നോ തി​രി​കെ ന​ൽ​കാ​നോ വി​സ​മ്മ​തി​ച്ച​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര​ണ​ങ്ങ​ളാ​ൽ 518 പേ​രു​ടെ വി​വ​ര​ശേ​ഖ​ര​ണ​വും സാ​ധ്യ​മാ​യി​ട്ടി​ല്ലെ​ന്ന് ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ വി​ശ​ദീ​ക​രി​ച്ചു.

ക​ര​ട് പ​ട്ടി​ക​യി​ൽ​ജി​ല്ല​യി​ലെ ആ​കെ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം 6,04,819 ആ​യി. ഇ​തി​ൽ 2,96,168 പു​രു​ഷ​ൻ​മാ​രും 3,08,649 സ്ത്രീ​ക​ളും ര​ണ്ട് ട്രാ​ൻ​സ്ജ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രു​മാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്. ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ 30 വ​രെ സ​മ​ർ​പ്പി​ക്കാം. എ​ന്യൂ​മ​റേ​ഷ​ൻ ഫോ​മു​ക​ളി​ലെ തീ​രു​മാ​ന​ങ്ങ​ൾ, പ​രാ​തി തീ​ർ​പ്പാ​ക്ക​ൽ എ​ന്നി​വ ഫെ​ബ്രു​വ​രി 14 വ​രെ ന​ട​ക്കും.

ഫെ​ബ്രു​വ​രി 21 ന് ​അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​തി​ന് ശേ​ഷ​വും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് നാ​മ നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി വ​രെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​നും മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നും അ​വ​സ​ര​മു​ണ്ടാ​കും.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ​ബ് ക​ള​ക്ട​ർ അ​തു​ൽ സാ​ഗ​ർ, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ പി.​പി. അ​ർ​ച്ച​ന, തെ​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ നി​ജു കു​ര്യ​ൻ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (എ​ൽ​ആ​ർ) കെ. ​മ​നോ​ജ് കു​മാ​ർ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (എ​ൽ​എ) എം.​കെ. ഇ​ന്ദു, ഉ​ദ്യോ​ഗ​സ്ഥ​ർ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു

Latest News

Corehub Up